HOME
DETAILS
MAL
അധികൃതര്‍ക്ക് അനക്കമില്ല; ആരിക്കാടിയില്‍ കുടിവെള്ളം റോഡിലൊഴുകുന്നു
backup
January 02 2018 | 07:01 AM
കുമ്പള: ആരിക്കാടി പുത്തിഗെ പാതയോരത്ത് അരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൊഴുകന്നു. ദിനം പ്രതി ലിറ്റര്‍ കണക്കിന് വെള്ളം പാഴാകുമ്പോഴും ഇത് തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല.
ഏറ്റവും കൂടുതല്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന അരിക്കാടി കടവത്ത്, കൊയിപാടി കടപ്പുറം, കുണ്ടംകടുക്ക, മാവിനക്കട്ട എന്നീ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യന്ന ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. അതേസമയം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."