പ്രിയപ്പെട്ട വിദ്യാലയ മുറ്റത്ത് അവര്‍ ഒത്തുകൂടി
അങ്ങാടിപ്പുറം: നിധിപോലെ മനസ്സില്‍ സൂക്ഷിച്ച ര@ണ്ടര പതിറ്റാണ്ട@ിനപ്പുറത്തെ പള്ളിക്കൂട സ്മരണകളുമായി പ്രിയപ്പെട്ട വിദ്യാലയ തിരുമുറ്റത്ത് പഴയ കൂട്ടുകാര്‍ വീണ്ടുമെത്തി. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1991 എസ്.എസ്.എല്‍.സി ബാച്ചുകാരായ 70 പേരാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം പഠനകാലത്തെ മധുരാനുഭവങ്ങള്‍ പങ്കിട്ട് ഒത്തുചേരല്‍ അവിസ്മരണീയമാക്കിയത്. മധുരം നുകര്‍ന്നും സെല്‍ഫിയെടുത്തും ബിരിയാണി വിളമ്പിയും പാട്ടുപാടിയും കൂട്ടുകൂടല്‍ ആവേശമായി. രോഗബാധിതനായ കൂട്ടുകാരന് സ്‌നേഹ സമ്മാനമായി അരലക്ഷം രൂപയും സ്‌കൂളിലെ കായികതാരങ്ങള്‍ക്ക് പ്രോത്സാഹനമായി മരിയന്‍ സ്‌പോര്‍ട്‌സ് അക്കാദമിക്ക് 10000 രൂപയും നല്‍കി.
സ്മൃതിസംഗമം സ്‌കൂള്‍ മാനേജര്‍ ഫാ.ജേക്കബ് കൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. മനോജ് വീട്ടുവേലിക്കുന്നേല്‍, വില്‍സണ്‍ ജോസഫ്, അമീര്‍ പാതാരി, ബിജു കൊല്ലറേട്ട് മറ്റം, ബിജു ആന്റണി, സി.മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുജിത്ത് തോപ്പില്‍, മനോജ് മുല്ലശ്ശേരി, സുധീര്‍ വെങ്ങാട്, ടി.പ്രമോദ്, കെ.മണികണ്ഠന്‍, രാജേഷ് നങ്ങാണിയ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."