കേരളത്തിലെ ഉറുദു ഭാഷാ വളര്‍ച്ച ശുഭകരം: ഡോ.താബിശ് മഹ്ദി
പട്ടിക്കാട്: ഉറുദു ഭാഷയുടെ കേരളത്തിലെ വളര്‍ച്ച അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്നുപന്തലിച്ച ഭാഷയായി ഉറുദുവിന് മാറാന്‍ സാധിച്ചിട്ടുണ്ടെന്നും ഉറുദു സാഹിത്യകാരനും നിരൂപകനുമായ ഡോ.താബിശ് മഹ്ദി.
ശാന്തപുരം അല്‍ജാമിഅഃ അല്‍ ഇസ്‌ലാമിയ്യ കോളജില്‍ 'കേരളത്തിലെ ഉറുദു ഭാഷയുടെ വളര്‍ച്ചയും വികാസവും സാധ്യതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലെ റീജിയനല്‍ ഡയറക്ടര്‍ ഡോ.അതാഉല്ല സഞ്ചരി പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്, ഡോ.മുഹമ്മദ് സലിം കോഴിക്കോട്, അബ്ദുറഹ്മാന്‍ കൊടിയത്തൂര്‍, ഡോ.ഷക്കീല, സഈദ് ഫിറോസ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മെഹ്ഫിലെ മുശാവറയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."