അണക്കെട്ടുകളിലെ മണല്‍ശേഖരം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
തൊടുപുഴ: കെ.എസ്.ഇ.ബി അണക്കെട്ടുകളിലെ മണല്‍ശേഖരം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ മണല്‍ ഖനനം നടത്താന്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ നടക്കാതെ പോകുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. മണല്‍ഖനന തീരുമാനം നടപ്പിലായാല്‍ അത് കെ.എസ്.ഇ.ബിക്ക് ഇരട്ട നേട്ടമാകും. അധിക വരുമാനം നേടിക്കൊടുക്കുന്നതിന് പുറമെ അണക്കെട്ടുകളുടെ സംഭരണ ശേഷി കൂടുന്നത് വൈദ്യുതി മേഖലയ്ക്ക് വന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കോടികളുടെ മണല്‍ശേഖരമാണ് അണക്കെട്ടുകളില്‍ ഉള്ളത്. അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ദിവസം ലോവര്‍ പെരിയാര്‍ അണക്കെട്ട് വറ്റിച്ചപ്പോള്‍ വന്‍ മണല്‍ശേഖരമാണ് കണ്ടെത്തിയത്. മണലും ചെളിയും നീക്കം ചെയ്യുന്നതോടെ അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിക്കും. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്കും പരിഹാരമാകും.
ആദ്യഘട്ടത്തില്‍ ഇടുക്കി, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ റിസര്‍വോയറുകളില്‍ നിന്ന് മണല്‍ ഖനനം നടത്താനാണ് പദ്ധതി. വൈദ്യുതി ബോര്‍ഡ് ഗവേഷണ വിഭാഗവും സെസും ഇതുസംബന്ധിച്ച് പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 1000 കോടി രൂപയുടെ അധികവരുമാനമാണ് മണല്‍ ഖനനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാവന്‍കൂര്‍ സിമന്റ്‌സ് അടക്കമുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഖനനത്തിന്റെ ചുമതല ഏല്‍പ്പിക്കാനാണ് ആലോചന. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത തരത്തില്‍ വനം, റവന്യൂ, വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ അണക്കെട്ടുകളുടെ സംഭരണശേഷിയെ മണലും ചെളിയും അടിഞ്ഞുകൂടിയത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി അണക്കെട്ടില്‍ 1.2 ശതമാനം ചെളിയും മണലും അടിഞ്ഞുകൂടിയിരിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബോര്‍ഡ് റിസര്‍ച്ച് വിഭാഗം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."