സി.പി.എം ജില്ലാ സമ്മേളനം: ട്രേഡ് യൂനിയന്‍ സെമിനാറും പ്രതിഷേധ ജ്വാലയും നടത്തി
പെരിന്തല്‍മണ്ണ: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ഇന്നലെ പടിപ്പുര സ്റ്റേഡിയത്തിലെ ഒ.എന്‍.വി നഗറില്‍ 'നവ ലിബറല്‍ നയങ്ങളുടെയും ചെറുത്തുനില്‍പിന്റെയും കാല്‍ നൂറ്റാണ്ട് ' എന്ന വിഷയത്തില്‍ നടന്ന ട്രേഡ് യൂനിയന്‍ സെമിനാര്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു.
അഹമ്മദ്കുട്ടി ഉണ്ണിക്കുളം, എന്‍.എ കരീം, സി.ആര്‍ ജോസ് പ്രകാശ്, കൂട്ടായി ബഷീര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. തുടര്‍ന്നു ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണവും പ്രതിഷേധജ്വാലയും നടന്നു. സി.എച്ച് ആഷിഖ് വിഷയമവതരിപ്പിച്ചു. കെ.ആര്‍ കൃഷ്ണന്‍കുട്ടി, ജോര്‍ജ് കെ. ആന്റണി സംസാരിച്ചു. വിവിധ കലാപരിപാടികലും അരങ്ങേറി. ഇന്നു വൈകിട്ട് അഞ്ചിനു ശാസ്ത്ര സെമിനാര്‍ പ്രൊഫ. പാപ്പുട്ടി ഉദ്ഘാടനം ചെയ്യും. യുവശാസ്ത്രജ്ഞന്‍ അജിത്ത് പരമേശ്വരന്‍ സംസാരിക്കും. ചടങ്ങില്‍ റിട്ട. അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ അജിത് പരമേശ്വരനെ ആദരിക്കും. തുടര്‍ന്നു പെരിന്തല്‍മണ്ണയിലെ ഗായകര്‍ ഒരുക്കുന്ന ജനകീയ ഗാനോത്സവം, പത്മനാഭന്‍ തൂത അവതരിപ്പിക്കുന്ന മാജിക് എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."