മുസ്തഫ പനയത്തില്‍ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ പനയത്തില്‍ മുസ്തഫയെ തെരഞ്ഞെടുത്തു. 15 വോട്ടുകള്‍ നേടിയാണ് മുസ്തഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ജനകീയ മുന്നണിയുടെ കെ. പ്രഭാകരനു മൂന്നു വോട്ടുകള്‍ ലഭിച്ചു. ജനകീയ മുന്നണിയുടെ രണ്ടുപേരും കോണ്‍ഗ്രസിന്റെ ഒരംഗവും തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നു.
വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധി പനയത്തില്‍ മുസ്തഫയ്ക്കു വോട്ട് രേഖപ്പെടുത്തി. 21 അംഗ ഭരണസമിതിയില്‍ മുസ്ലിം ലീഗ് 14, കോണ്‍ഗ്രസ് ഒന്ന്, വെല്‍ഫയര്‍ പാര്‍ട്ടി ഒന്ന്, ജനകീയ മുന്നണി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. മുസ്ലിംലീഗിലെ നേരത്തെയുള്ള ധാരണ പ്രകാരം എം.പി മുഹമ്മദ് ഹസന് രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരൂരങ്ങാടി അഡീഷ്ണല്‍ തഹസീല്‍ദാര്‍ പി.എ ലത തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്വിമ, സ്ഥിരംസമിതി അധ്യക്ഷരായ തേറാമ്പില്‍ ആസ്യ, ഇ.പി മുജീബ് മാസ്റ്റര്‍, അഡീഷ്ണല്‍ തഹസീല്‍ദാര്‍ കെ. ഷാജി, യു. പീതാംബരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."