HOME
DETAILS
MAL
പഠനത്തില്‍ മിടുക്കികള്‍ക്ക് 'തുണ'യുമായി ഡോക്ടര്‍മാര്‍
backup
May 26 2016 | 21:05 PM
കോഴിക്കോട്: എട്ടാംക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്നവരും സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുമായ പെണ്‍കുട്ടികളെ സഹായിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുപ്പതാംബാച്ചില്‍പ്പെട്ട പൂര്‍വവിദ്യാര്‍ഥികള്‍ രംഗത്ത്. ഇതിനായി 'തുണ'എന്നൊരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.
ഫീസ് അടയ്ക്കാനും പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വാങ്ങാനുമാണ് ധനസഹായംനല്‍കുക. സാമ്പത്തികശേഷിയില്ലാത്തതിനാല്‍ സ്‌കൂള്‍ പഠനം ഇടയ്ക്കുനിര്‍ത്തിപ്പോകുന്ന പെണ്‍കുട്ടികള്‍ ഏറ്റവുംകൂടുതലുള്ള ജില്ല മലപ്പുറമാണെന്നതിനാല്‍ ഈ പദ്ധതി ആദ്യം അവിടെയാണ് നടപ്പാക്കുന്നത്. പിന്നീട് കോഴിക്കോട്ടും അതുകഴിഞ്ഞു മറ്റുജില്ലകളിലും നടപ്പാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടി.കെ രവി, 'ജയശ്രീ', പാണ്ടമംഗലം, കോട്ടയ്ക്കല്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 99610 70259
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."