രോഹിത് വെമുലയുടെ മരണം: ആര്‍.ടി.ഐ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തേടിക്കൊണ്ടുള്ള വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിരസിച്ചു.
ഇതുസംബന്ധിച്ച് ഫയല്‍ നടപടിക്രമങ്ങളിലാണെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്നുമായിരുന്നു വിശദീകരണം. തുടര്‍ന്ന് നല്‍കിയ അപ്പീലിലും മന്ത്രാലയം ഇതേ മറുപടി ആവര്‍ത്തിച്ചു. മറുപടികളില്‍ തൃപ്തരല്ലെങ്കില്‍ കേന്ദ്ര വിവരാകാശ കമ്മീഷനെ വീണ്ടും അപ്പീലുമായി സമീപിക്കാമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
പി.ടി.ഐയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയാണ് മന്ത്രാലയം തള്ളിയത്.
കഴിഞ്ഞ വര്‍ഷമാണ് രോഹിത് വെമുലയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം വിരമിച്ച ജഡ്ജി ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാളിനെ ചുമതലപ്പെടുത്തിയത്.
മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മന്ത്രാലയം രോഹിത് വെമുല ദലിതനല്ലെന്ന വാദമുയര്‍ത്തുകയും വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്നുമുള്ള നിഗമനത്തിലെത്തിയത് വിവാദങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശമാണ് പി.ടി.ഐ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."