63 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി
ഡെറാഡൂണ്‍: നേതാക്കളുടെ കടുത്ത എതിര്‍പ്പിനിടയില്‍ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 63 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹാര്‍ഡ്‌വാര്‍, കിച്ച എന്നീ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതടക്കമുള്ള പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്. നിലവിലുള്ള എം.എല്‍.എമാരില്‍ പലരും ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേയ്ക്ക് എത്തിയവര്‍ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. സംസ്ഥാന പി.സി.സി പ്രസിഡന്റ് കിഷോര്‍ ഉപാധ്യായയും മത്സര രംഗത്തുണ്ട്.
അതേസമയം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡെറാഡൂണിലെ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫിസിനുമുന്നില്‍ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഓഫിസിനകത്തു കടന്ന പ്രതിഷേധക്കാര്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."