HOME
DETAILS
MAL
ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
backup
January 23 2017 | 03:01 AM
ഗുവാഹത്തി: വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കിയ അസം റൈഫിള്‍സ് വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അസം- അരുണാചല്‍ പ്രദേശ് അതിര്‍ത്തിയായ തിന്‍സുകിയ ജില്ലയിലെ ദേശീയപാത 53ല്‍ ജാഗുണ്‍ 12ാം മൈല്‍ ബാരബസ്തിയിലാണ് സംഭവം. വാഹനത്തിനുനേരെ ഗ്രനേഡുകള്‍ എറിയുകയായിരുന്നു. പങ്‌സാവു ആഘോഷം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് അകമ്പടിസേവിച്ച സൈനികര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."