റബര്‍ ഷീറ്റ് പുകപ്പുരക്ക് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
മണ്ണാര്‍ക്കാട്: റബര്‍ ഷീറ്റ് ഉണക്കാനുപയോഗിക്കുന്ന പുകപ്പുരക്ക് തീപിടിച്ചു. എടത്തനാട്ടുകര യതീംഖാന പൂക്കാടംഞ്ചേരിയിലെ കാപ്പിലകത്ത് വീട്ടില്‍ സെക്കീറിന്റെ വീടിനോട് ചേര്‍ന്നുളള പുകപ്പുരക്കാണ് തീപിടിച്ചത്.
ആളപായമില്ല. ഷെഡ് പൂര്‍ണമായും കത്തിയമര്‍ന്നു. നാലു ടണ്ണിലധികം റബര്‍ ഷീറ്റുകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഷെഡിലെ തൊഴിലാളികള്‍ പുലര്‍ച്ചെ പുകപ്പുരയില്‍ അസാധരാണമായ ചൂട് കണ്ടതിനെ തുടര്‍ന്ന് തൊട്ടടുട്ട പുകപ്പുരയിലുണ്ടായിരുന്ന റബര്‍ ഷീറ്റുകളെല്ലാം പുറത്തേക്ക് നീക്കം ചെയ്തതിനാല്‍ വന്‍ നഷ്ടമാണ് ഒഴിവായത്.
കടകളില്‍ നിന്നും മറ്റും വാങ്ങുന്ന റബര്‍ ഷിറ്റുകള്‍ സംസ്‌കരിച്ച് ഗ്രേഡ് തിരിച്ച് വില്‍പ്പന നടത്തുന്ന സംസ്‌കരണ കേന്ദ്രമാണിത്. നാട്ടുകാരും തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെയും ഇടപെടല്‍ വന്‍ അപകടമാണ് ഒഴിവാക്കിയത്.
വട്ടമ്പലത്ത് നിന്നും ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂനിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ലീഡിങ് ഫയര്‍മാന്‍ മുരുകനുണ്ണി, ഫയര്‍മാന്‍മാരായ കൃഷ്ണദാസ്, ജയകൃഷ്ണന്‍, സജു, ബിനോയ്, അഫ്‌സല്‍, പ്രമോദ്, ഹോം ഗാര്‍ഡുമാരായ ബിനോയ്, നാരായണന്‍കുട്ടി, ഡ്രൈവര്‍മാരായ സജിത്ത്‌ലാല്‍, മുല്ലാസ് എന്നിവരാണ് തീ അണക്കുന്നതിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."