ജലസംരക്ഷണം പൗരാവകാശമാണെന്ന് പ്രഖ്യാപിച്ച് ജലാവകാശ സംരക്ഷണ സംഗമം
പാലക്കാട്: വ്യാവസായിക ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി മലമ്പുഴയെ വില്‍ക്കരുതെന്നാവശ്യപ്പെട്ട് ജലാവകാശ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
മലമ്പുഴ സ്നേക്ക് പാര്‍ക്കിനു സമീപത്തു നടന്ന സംഗമം കിന്‍ഫ്ര വിരുദ്ധ സമരസമിതി ചെയര്മാന് ജി. ശിവരാജന് ഉദ്ഘാടനം ചെയ്തു. എ.സി. സിദ്ധാര്ഥന് അധ്യക്ഷനായി.
ജലം ജന്മാവകാശമാണെന്നും ജലസംരക്ഷണം പൗരാവകാശമാണെന്നും പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു.
കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ബോബന് മാട്ടുമന്ത, എസ്.കെ അനന്തകൃഷ്ണന്, കെ. ശ്രീനിവാസന്, കെ. ബാലചന്ദ്രന്, കേശവന്‍കുട്ടി മേനോന്, സി.എന്‍.ആര്. ഗുപ്തന്, വി. മോഹന്‍ദാസ്, സി. കുഞ്ഞുണ്ണി, സി. സ്വാമിനാഥന്, എം.കെ. കൃഷ്ണന്, എച്ച്. ഹരിദാസ്, പി.വി. പങ്കജാക്ഷന് മാസ്റ്റര്‍, പി.ആര്. പ്രസാദ്, പി.കെ. പ്രിയകുമാരന്‍, പി.എസ്. ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."