ജോലിക്കിടെ പ്രതിദിനം നൂറിലധികം അപകടങ്ങളെന്നു റിപ്പോര്‍ട്ട്
ജിദ്ദ: ജോലിക്കിടെ പ്രതിദിനം നൂറിലധികം പേര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നതായി സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
അപകടങ്ങളില്‍ 44 ശതമാനവും സംഭവിക്കുന്നത് കെട്ടിട നിര്‍മാണ മേഖലയിലെന്നും റിപ്പോര്‍ട്ട്. സാമൂഹ്യ ഇന്‍ഷൂറന്‍സിന്റെ പക്കലുള്ള കഴിഞ്ഞ മൂന്നു മാസത്തെ കണക്കു പ്രകാരം സഊദിയിലാകമാനം ജോലിക്കിടെ ദിവസേന 113 ഓളം പേര്‍ക്ക് പരുക്കുപറ്റുന്നതായി റിപ്പോര്‍ട്ട്.
ജോലിക്കിടെ അപകടം സംഭവിക്കുന്നവരില്‍ കൂടുതലും കെട്ടിട നിര്‍മാണ മേഖലയിലുള്ളവര്‍ക്കാണ്. അപകടങ്ങളില്‍ 44 ശതമാനവും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ്.
തൊട്ടു പിന്നില്‍ വാണിജ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മൂന്നാം സ്ഥാനത്ത് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ്. ജോലിക്കിടെ ഏറ്റവും കുടുതല്‍ പേര്‍ക്കു അപകടം സംഭവിച്ചത് റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമാണ്.
മൂന്നാം സ്ഥാനത്ത് മക്ക പ്രവിശ്യയയാണ്. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കല്‍ തൊഴിലുടമകളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതിനു വിരുദ്ധമായി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."