ചവറയില്‍ വീടുകള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം
ചവറ: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ രാത്രി സാമൂഹിക വിരുദ്ധര്‍ വീടുകള്‍ക്കു നേരെ ആക്രമണം നടത്തുന്നത് പതിവാകുന്നു. കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാതെ പൊലിസ് നിസഹായാവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമാണ് അക്രമപരമ്പരകള്‍ക്ക് തുടക്കമായത്. എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയാണ് സാമൂഹിക വിരുദ്ധര്‍ അക്രമണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തേവലക്കര, പന്മന, നീണ്ടകര പ്രദേശങ്ങളില്‍ അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രി ഷിബു ബേബിജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന തേവലക്കര ചന്ദ്രവിലാസത്ത് ബിനു, എല്‍.ഡി.എഫ് ബൂത്ത് സെക്രട്ടറി മൊട്ടയ്ക്കല്‍ കരുവാഴത്ത് പടീറ്റതില്‍ ശിവദാസന്‍പിളള, പന്മന സി.പി.എം ഏരിയ കമ്മിറ്റിയംഗം പന്മന മുല്ലക്കേരി മണ്ണൂര്‍ തെക്കതില്‍ ജെ. അനില്‍, പന്മന പുത്തന്‍ചന്ത വാഴയില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞ്, നീണ്ടകര ആല്‍ത്തറമൂട് മീനത്തതില്‍ പ്രവീണ്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് രാത്രി 11 നും 12.30നുമിടെയുള്ള സമയത്തില്‍ അക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."