2017- വ്യോമയാന ചരിത്രത്തില്‍ ഏറ്റവും സുരക്ഷിത വര്‍ഷമായിരുന്നു
ലണ്ടന്‍: വ്യോമയാന ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ വര്‍ഷമായിരുന്നു 2017 എന്ന് ഇന്‍ഡസ്ട്രി ഗവേഷണം.
2017 ല്‍ 10 വിമാന അപകടങ്ങളും 44 മരണങ്ങളുമാണ് ഉണ്ടായത്. അതേസമയം, 2016 ല്‍ 16 അപകടങ്ങളും 303 മരണങ്ങളും ഉണ്ടായിരുന്നു- ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് യാത്രാ വിമാന അപകടങ്ങളും അഞ്ച് കാര്‍ഗോ വിമാന അപകടങ്ങളുമാണ് സംഭവിച്ചത്. അപകടത്തില്‍പ്പെട്ട ഒരു വിമാനം യൂറോപ്യന്‍ യൂനിയന്‍ കരിമ്പട്ടികയില്പ്പെടുത്തിയതായിരുന്നു.
വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനാപകടങ്ങളുടെ കണക്കാണിത്. സൈനിക വിമാനങ്ങള്‍ തകര്‍ന്നതിന്റെ കണക്ക് ഉള്‍പ്പെട്ടിട്ടില്ല.
ബാഗുകളില്‍ സൂക്ഷിക്കുന്ന വൈദ്യുത ഉപകരണങ്ങളാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
യു.കെയാണ് ലോകത്തു തന്നെ ഏറ്റവും സുരക്ഷിതമായ വ്യോമ മേഖല. 1989 നു ശേഷം ബ്രിട്ടീഷ് എയര്‍ലൈന്‍ ഉള്‍പ്പെട്ട ഒരു അപകടവും നടന്നിട്ടില്ല. 1989 ജനുവരി പത്തിന് 47 പേരുടെ മരണത്തിനിടയാക്കിയ ബ്രിട്ടീഷ് മിഡ്ലാന്റ് ബോയിങ് 737 വിമാനാപകടമായിരുന്നു അവസാനത്തേത്.
ആഗോള ശരാശരിയില്‍ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് സഹാറന്‍ ആഫ്രിക്കയിലാണ്. 44 ശതമാനം അപകടങ്ങളും ഈ ഭാഗങ്ങളിലാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."