മാവോയിസ്റ്റ് നേതാവിനെ ആശുപത്രിയില്‍ എത്തിച്ചത് കനത്ത സുരക്ഷയില്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കാളിദാസനെ കനത്ത സുരക്ഷയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടു വന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് നടക്കുന്നതിനാല്‍ അര മണിക്കൂറോളം ആശുപത്രിയില്‍ കാത്തുനില്‍ക്കേണ്ടിയും വന്നു.
കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ചികിത്സക്കായി തമിഴ്‌നാട് സ്വദേശിയായ കാളിദാസനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെ ഒരു ഡസനിലേറെ തോക്കേന്തിയ പൊലിസുകാരുടെ അകമ്പടിയിലാണ് കാളിദാസനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. നാലു പൊലിസ് വാഹനങ്ങള്‍ ആംബുലന്‍സിനു അകമ്പടിയായുണ്ടായിരുന്നു.
എന്നാല്‍ ഡോക്ടര്‍മാരുടെ സമരമായതിനാല്‍ 10 മണിവരെ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കേണ്ടിവന്നു. നേത്രരോഗ വിദഗ്ധന്‍ വിശദമായി പരിശോധന നടത്തിയശേഷം നെഞ്ച് രോഗ വിഭാഗത്തിലെ ഡോക്ടറെ കാണിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പരിശോധന കഴിഞ്ഞ് പത്തരമണിയോടെയാണ് തിരിച്ചുകൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."