കാലാവധി രേഖപ്പെടുത്താത്ത പരിഷ്കരിച്ച ഇഖാമയുമായി ജവാസാത്ത്
ജിദ്ദ: സഊദിയില്‍ താമസിക്കുന്നതിനു വേണ്ട ഇഖാമയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. കാലാവധി രേഖപ്പെടുത്താത്ത ഇഖാമകളാണ് ഇനി മുതല്‍ ജവാസാത്തില്‍ നിന്നു ലഭിക്കുക. ഇഷ്യൂ ചെയ്യുന്ന തിയ്യതി, പുതുക്കുന്ന തിയ്യതി എന്നിവയ്ക്കു പകരം ഇഖാമ അനുവദിച്ച തിയ്യതി മാത്രമായിരിക്കും കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുക.
നേരത്തെ നടത്തിയ പരിഷ്ക്കരണത്തില്‍ ഇഖാമകളിലെ ഒരു വര്‍ഷത്തെ കാലാവധി അഞ്ചു വര്‍ഷത്തേക്കു നീട്ടിയിരുന്നു. കൂടാതെ റെസിഡന്റ് പെര്‍മിറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നത് റെസിഡന്റ് ഐഡന്റിറ്റി എന്നാക്കി മാറ്റുകയും ചെയ്തു.
പുതിയ രീതി പ്രകാരം ഒരിക്കല്‍ ഇഖാമ ലഭിച്ചാല്‍ സഊദിയില്‍ നിന്ന് പോകുന്നത് വരെ ഇനി മറ്റൊരു ഇഖാമ കാര്‍ഡിന്റെ ആവശ്യം വരില്ല. എന്നാല്‍ ഓരോ വര്‍ഷവും നിശ്ചിത കാലയളവില്‍ ഇഖാമകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കേണ്ടി വരും.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റുകള്‍ വഴിയും അബ്ഷിര്‍ അപ്ലിക്കേഷന്‍ വഴിയും ഇഖാമയുടെ യഥാര്‍ത്ഥ കാലാവധി മനസ്സിലാക്കാന്‍ സാധിക്കും. സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഇഖാമ കാലാവധി പരിശോധിക്കാന്‍ ബാര്‍ കോഡ് റീഡറുകള്‍ വഴിയും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."