ക്രിസ്ത്യന്‍ പള്ളികള്‍ക്ക് സൗജന്യഭൂമി നല്‍കിയ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: മുന്‍സര്‍ക്കാരിന്റെ കാലത്ത് മലങ്കര കത്തോലിക്കാ പള്ളിക്കും ബഥേല്‍ മാര്‍ത്തോമ സഭക്കും സൗജന്യമായി ഭൂമി പതിച്ചു നല്‍കിയ ഉത്തരവ് റദ്ദാക്കി. സജന്യഭൂമി അനുവദിച്ച പത്തനംതിട്ട കലക്ടറുടെ നടപടിയാണ് റദ്ദുചെയ്തത്. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെയാണ് ഉത്തരവ്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് പുറപ്പെടുവിച്ച വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കുന്നതിന് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി രൂപീകരിച്ചിരുന്നു. ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
നിയമം അനുസരിച്ച് മുഖവില ഈടാക്കി നല്‍കുകയോ ദീര്‍ഘകാല പാട്ടത്തിന് നല്‍കുകയോ ആണ് നിയമപരമായ മാര്‍ഗമെന്നും സൗജന്യമായി ഭൂമി നല്‍കാന്‍ സാധ്യമല്ലെന്നും ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ടയില്‍ കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ 295, 292 സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെട്ട 1.85 ഏക്കര്‍ ഭൂമിയാണ് ബഥേല്‍ മാര്‍ത്തോമ സഭക്ക് സൗജന്യമായി പതിച്ചു നല്‍കാന്‍ 2016 മാര്‍ച്ച് നാലിന് കലക്ടര്‍ അനുമതി നല്‍കുകയായിരുന്നു. തണ്ണിത്തോട് വില്ലേജില്‍ 3992,3 സര്‍വേ നമ്പരുകളില്‍ ഒരേക്കര്‍ ഭൂമി കരിമാന്‍തോട് മലങ്കര കത്തോലിക്കാ പള്ളിക്കും സൗജന്യമായി പതിച്ചു നല്‍കിയിരുന്നു. ഈ ഉത്തരവുകളാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."