ജെല്ലിക്കെട്ട് സംഘര്‍ഷം പൊലിസ് ആസൂത്രണം ചെയ്തതോ? ഓട്ടോയ്ക്ക് പൊലിസ് തീകൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: ജെല്ലിക്കെട്ട് അനുകൂല സമരം നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായത് പൊലിസിന്റെ ഇടപെടല്‍ മൂലമെന്ന ആരോപണം ശക്തമാവുന്നു. സംഘര്‍ഷമുണ്ടാക്കാന്‍ പൊലിസ് തന്നെ മന:പൂര്‍വ്വം ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനിടെ ഓട്ടോ റിക്ഷയ്ക്ക് ഒരു പൊലിസ് തീ കൊടുക്കുന്ന ദൃശ്യങ്ങളും ചാനലിലൂടെ പുറത്തുവന്നു. ഈ വീഡിയോ നടന്‍ കമല്‍ ഹാസന്‍ അടക്കം നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
What is this. Please explain some one pic.twitter.com/MMpFXHSOVk
— Kamal Haasan (@ikamalhaasan) January 23, 2017
സമാധാനപരമായി ചെയ്തുവന്നിരുന്ന സമരം ഇന്നാണ് സംഘര്‍ഷത്തിലേക്കു നീങ്ങിയത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.
പൊലിസിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ കെ ശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നും വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും മറ്റൊരു പൊലിസ് ഉദ്യോഗസ്ഥനായ ടി.കെ രാജേന്ദ്രന്‍ പ്രതികരിച്ചു.
സുപ്രിം കോടതി നിരോധിച്ച ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടങ്ങിയത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും ചെന്നൈ മറീന ബീച്ചില്‍ ഒരുമിച്ചു കൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."