ഭൂമാഫിയയുടെ നിരന്തര കൈയേറ്റം; ബക്കിങ് ഹാം കനാല്‍ ഇല്ലാതായി
കൊല്ലം: ചരിത്ര പ്രസിദ്ധമായ തങ്കശ്ശേരി ബക്കിങ് ഹാം കനാല്‍ ഭരണതലത്തിലെ ഒത്താശയോടെ ഭൂമാഫിയ സ്വന്തമാക്കി.
കനാലിനോട് ചേര്‍ന്നുള്ള തങ്കശ്ശേരി കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുത്തിട്ടുണ്ടെങ്കിലും കനാലും ഏറ്റെടുക്കണമെന്ന ആവശ്യം ഭൂമാഫിയയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇതുവരെ നടപ്പിലായിരുന്നില്ല.
1560ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ചതാണ് ബക്കിങ് ഹാം കനാല്‍. കടലില്‍ നിന്ന് തങ്കശ്ശേരി കോട്ടയിലേക്ക് ചരക്ക് നീക്കത്തിനായി ഉപയോഗിച്ച കനാലിന് 750 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുണ്ടെന്നാണ് റവന്യു രേഖകളില്‍ പറയുന്നത്. കാലങ്ങളായുള്ള കൈയേറ്റത്തെ തുടര്‍ന്ന് കനാലിന്റെ ഭൂരിഭാഗം പ്രദേശവും നികത്തപ്പെട്ടു. കനാലിന്റെ അവശേഷിക്കുന്ന ഭാഗം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയിരിക്കുകയാണ്.
കനാല്‍ കൈയേറ്റം വ്യക്തമായിട്ടും റവന്യൂവകുപ്പ് നടപടിയെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."