HOME
DETAILS

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കരുത്: യു.ഡി.എഫ് സംഘം

  
backup
January 02 2018 | 20:01 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-3

തിരുവനന്തപുരം: നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം യഥാര്‍ഥ കര്‍ഷകരേയും സംരക്ഷിക്കണം. ജോയ്‌സ് ജോര്‍ജ് എം.പിയുടെ വ്യാജപട്ടയം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം തുടങ്ങി പതിനാറ് നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കൈമാറി.
രാജഭരണ കാലത്ത് ചെമ്പു പട്ടയം കിട്ടിയവരും പില്‍ക്കാലത്ത് പട്ടയം കിട്ടിയവരും അവരുടെ പിന്‍തലമുറക്കാരും അവരോടൊപ്പം വസ്തുക്കള്‍ തീറുവാങ്ങിയവരും എല്ലാം ചേര്‍ന്നതാണ് വട്ടവട ഗ്രാമപഞ്ചായത്തിലെ കര്‍ഷകരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ പട്ടയങ്ങളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്ന വസ്തുക്കച്ചവടക്കാരും കോര്‍പ്പറേറ്റുകളും അടങ്ങുന്ന വന്‍കിട കൈയേറ്റ ലോബിയുടെ സാന്നിധ്യമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ നിലനില്‍പ്പിനുള്ള ഭീഷണി. യഥാര്‍ഥ കര്‍ഷകരെ മറയാക്കി വന്‍കിട കൈയേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള കൈയേറ്റ ലോബിയുടെ കുതന്ത്രങ്ങള്‍ കാരണമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ സര്‍വേ നടപടികള്‍ തടസപ്പെട്ടത്.
കുറിഞ്ഞി ഉദ്യാനത്തിലെ വന്‍കിട കൈയേറ്റക്കാരെ ഒറ്റപ്പെടുത്തി ഒഴിപ്പിക്കണം. അതേസമയം, കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിനോടൊപ്പം യഥാര്‍ഥ കര്‍ഷകരെയും സംരക്ഷിക്കണം. ഉദ്യാന പരിധിയില്‍ വരുന്ന യഥാര്‍ഥ കര്‍ഷകരെ വഴിയാധാരമാക്കരുത്. അവര്‍ക്ക് മതിയായ നഷ്ടപരിഹാരവും അനുയോജ്യമായ പകരം കൃഷിഭൂമിയും നല്‍കണം.
കുറിഞ്ഞി ഉദ്യാനത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി തിരിച്ച് കൈയേറ്റ രഹിത മേഖലയായി സംരക്ഷിക്കണം. ഇതിനായി തടസപ്പെട്ടു കിടക്കുന്ന സര്‍വേ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുറമെ ബെന്നി ബഹന്നാന്‍ (കോണ്‍ഗ്രസ്), കെ.എച്ച് ഹംസ (മുസ്‌ലിം ലീഗ്), ജോണി നെല്ലൂര്‍ (കേരളാ കോണ്‍ഗ്രസ്), ഷിബു ബേബി ജോണ്‍ (ആര്‍.എസ്.പി), സുരേഷ് ബാബു (സി.എം.പി) റാംമോഹന്‍ (ഫോര്‍വേര്‍ഡ് ബ്ലോക്ക്), ഇബ്രാഹിംകുട്ടി കല്ലാര്‍ (ഡി.സി.സി പ്രസിഡന്റ്), അഡ്വ. എസ്.അശോകന്‍ (യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍) എന്നിവരാണ് യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago