HOME
DETAILS

ഇ.എസ്.ഐ ആനുകൂല്യം നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണം: പ്രേമചന്ദ്രന്‍ എം.പി

  
backup
January 02 2018 | 23:01 PM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%95

ന്യൂഡല്‍ഹി: ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ വേണമെങ്കില്‍ ചികിത്സ ആവശ്യമായ തീയതിക്ക് തൊട്ടു മുന്‍പുള്ള രണ്ട് വര്‍ഷങ്ങളില്‍ 156 ഹാജരും അതില്‍ രണ്ട് വിഹിത കാലയളവില്‍ 78 ഹാജരും മുടങ്ങാത്ത നാല് വിഹിത അടവും വേണമെന്ന വ്യവസ്ഥയാണ് തൊഴിലാളികള്‍ക്ക് ദോഷകരമാകുന്നതെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. വ്യവസ്ഥ നടപ്പാക്കിയതിലൂടെ കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആശ്രിതര്‍ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ നിഷേധിക്കപ്പെടുകയാണ്.
തോട്ടണ്ടിയുടെ ലഭ്യത കുറവ് കൊണ്ട് കശുവണ്ടി ഫാക്ടറികള്‍ പൂട്ടിയിടുന്ന സാഹചര്യത്തില്‍ നിബന്ധന പ്രകാരമുള്ള ഹാജര്‍നിലയും വിഹിത അടവും ഉണ്ടാകാത്തത് തൊഴിലാളികളുടെ ഭാഗത്തെ വീഴ്ചയല്ല. കര്‍ക്കശമായ വ്യവസ്ഥകള്‍ കൊണ്ടുവന്ന് കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ താഴെത്തട്ടിലുളള ഇ.എസ്.ഐ ആനൂകൂല്യമുള്ളവരുടെയും ആശ്രിതരുടെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ നിഷേധിക്കുന്നതും ഇന്‍ഷ്വറന്‍സ് ആനുകൂല്യ പരിധിയില്‍ നിന്നു അവരെ പുറത്താക്കുന്നതും ന്യായീകരിക്കാവുന്നതല്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
2017 ജൂലൈ 31 ലെ ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ അന്ന് തൊഴില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി ബന്ധാരു ദത്താത്രയെ തൊഴിലാളികള്‍ക്കു ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ നാളിതുവരെ വ്യവസ്ഥകളില്‍ ഇളവു വരുത്താനോ തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ നിഷേധിക്കുന്നത് ഒഴിവാക്കാനോ നടപടി സ്വീകരിച്ചില്ല എന്നത് ഗൗരവതരമാണെന്നും തൊഴിലാളികള്‍ക്ക് ദോഷകരമായ വ്യവസ്ഥകള്‍ റദ്ദ് ചെയ്ത് മുന്‍പ് ഉണ്ടായിരുന്ന തരത്തില്‍ ലളിതമായ വ്യവസ്ഥകള്‍ പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago