റെയില്‍വേയില്‍ സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റെയില്‍വേയില്‍ സുരക്ഷ ജീവനക്കാരുടെ കുറവ്‌രൂക്ഷമാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ റിപ്പോര്‍ട്ട്. എകദേശം 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവാണ് റെയില്‍വേയില്‍ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് ട്രെയിന്‍ ദുരന്തങ്ങള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ആശങ്കയുണ്ടാക്കുന്നതാണ്.
കഴിഞ്ഞ ദിവസം 41 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന വിജയനഗര ജില്ല ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ സുരക്ഷാ ജീവനക്കാരുടെ എണ്ണത്തില്‍ 24 ശതമാനത്തിന്റെ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ കുറവുകാരണം നിലവിലുള്ള ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ എര്‍പ്പെടുത്താന്‍ റെയില്‍വേ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. നിലവില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ മാത്രം 1,573 എഞ്ചിനീയര്‍മാരുടെ ഒഴിവുകളുണ്ട്. സിഗ്‌നല്‍, സുരക്ഷ, ഇലക്ട്രികല്‍ എന്നിവയിലും ഒഴിവുകളുണ്ട്. ജോലി സമയം മണിക്കൂറുകള്‍ നീളുന്നതും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."