HOME
DETAILS
MAL
ഡല്‍ഹിയിലെ പ്രധാന റോഡിന് നാരായണ ഗുരുവിന്റെ പേര്
backup
January 02 2018 | 23:01 PM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രധാന റോഡുകളില്‍ ഒന്നിന് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു വരുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് നേരത്തെ കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കുന്നതിന് അനുയോജ്യമായ പ്രധാന റോഡുകളുടെ വിവരം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."