ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം: ബോധവല്കരണവുമായി സംഘടനകള്‍
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം പ്രവാസികളുടെ ആശങ്കയകറ്റാന്‍ ബോധവത്കരണ പരിപാടികളുമായി മലയാളി സംഘടനകള്‍. സാമ്പത്തിക പരിഷ്കാരങ്ങള്ക്കൊരുങ്ങുമ്പോള് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പ്രവാസികള്‍. തിരികെ നാട്ടിലെത്തിയാല്‍ എങ്ങനെ ജീവിക്കുമെന്ന് പലര്‍ക്കുമറിയില്ല. ഈ ആശങ്കയകറ്റുകയാണ് സംഘടനകള്‍.
വരും ദിവസങ്ങളില്‍ വിദേശ തൊഴിലാളികളുടെ വന്‍തോതിലുള്ള തിരിച്ചു പോക്കുണ്ടാകുമെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് സിജിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ക്യാംപയിന് നടത്തുന്നത്. 'ഒരു നല്ല നാളേയ്ക്ക് വേണ്ടി' എന്ന വിഷയത്തില്‍ സാമ്പത്തിക വിദഗ്ധന്‍ കെ.വി ഷംസുദീന്‍ സംശയ നിവാരണം നടത്തി.
ദുരഭിമാനവും സാമ്പത്തിക അച്ചടക്കമില്ലായ്മയും വെടിഞ്ഞാല്‍ നാട്ടില്‍ പ്രവാസികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ തൊഴിലവസരങ്ങളും നിക്ഷേപ പദ്ധതികളുമാണെന്ന് ഷംസുദീന്‍ പറഞ്ഞു.അനാചാരങ്ങള്‍ക്കും, ധൂര്‍ത്തിനും പണം ചെലവഴിച്ച് കടക്കെണിയില്‍നിന്നും രക്ഷപ്പെടാനാകാതെ പ്രവാസ ജീവിതം നയിക്കുന്നവരുടെ യഥാര്‍ഥ ജീവിതത്തിലേക്ക് കുടുംബവും നാട്ടുകാരും ശ്രദ്ധിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."