മിനിമം ബാലന്‍സ് ഇല്ലാത്തതിന് എസ്.ബി.ഐ ഇടപാടുകാരില്‍ നിന്ന് പിടിച്ചെടുത്തത് 1,771 കോടി
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ഇടപാടുകാരില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്.ബി.ഐ പിഴയായി പിടിച്ചെടുത്തത് 1,771 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ടുമാസക്കാലയളവിലാണ് ഇത്രയധികം പണം ഇടപാടുകാരില്‍ നിന്ന് ബാങ്ക് തട്ടിയെടുത്തത്. ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ബാങ്കിന്റെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 1581.55 കോടി രൂപയാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വരുമാനം 3,586 കോടി രൂപവരും.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ഇടപാടുകാരില്‍ നിന്ന് പണം ഈടാക്കിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബാങ്കിന് മൊത്തം 42 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഇതിന് പുറമെ പ്രധാന് മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടും ഉണ്ട്.
അതേസമയം ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയോട് ഇതുവരെ എസ്.ബി.ഐ പ്രതികരിച്ചിട്ടില്ല.
എസ്.ബി.ഐക്കു ശേഷം ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 97.34 കോടി രൂപയാണ് അവര്‍ എപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളിലായി ഉപഭോക്താക്കളില്‍ നിന്ന് പിഴയായി ഈടാക്കിയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 68.67 കോടി രൂപയും കനറാ ബാങ്ക് 62.16 കോടി രൂപയും പിഴയായി ഇടപാടുകാരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇടപാടുകാരില്‍ നിന്ന് ഒരുപൈസപോലും ഈടാക്കാത്ത രാജ്യത്തെ സംസ്ഥാനബാങ്കായ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കാണെന്നും ധനകാര്യ മന്ത്രാലയം പറയുന്നു. കൂടുതല്‍ ബാങ്കുകള്‍, പ്രത്യേകിച്ച് സ്വകാര്യ ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് വന്‍തോതില്‍ പിഴയീടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."