വീട്ടുജോലിക്കാരികള്‍ പരാതി നേരിട്ട് സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി
ജിദ്ദ: സഊദിയുടെ വിവിധ പ്രവിശ്യകളിലെ ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് സമീപിക്കണമെന്ന് എംബസി. ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവരെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് ട്വിറ്ററിലൂടെ നടത്തുന്ന കാംപയിനിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അറിയിക്കേണ്ടതും പരിഹാരം തേടേണ്ടതും എംബസിയിലാണ്. നേരിട്ടത്തെി വെല്‍ഫെയര്‍ ഓഫിസറെ കണ്ട് പരാതി ഉന്നയിക്കണം. സ്‌പോണ്‍സര്‍മാരുടെ വീടുകളില്‍ ചെന്ന് പ്രശ്‌നം എന്താണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യവസ്ഥകള്‍ പാലിച്ചാണ് സഊദിയിലത്തെിയതെങ്കില്‍ തൊഴിലാളികള്‍ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്നും നിയമ സംരക്ഷണം ഉറപ്പാണെന്നും കുറിപ്പില്‍ പറയുന്നു. 30 തികയാത്തവരെയും 50 വയസ് കഴിഞ്ഞവരെയും റിക്രൂട്ട്‌മെന്റില്‍ നിന്ന് തടയും. എംബസിയുടെ അനുവാദമില്ലാതെ റിക്രൂട്ട്‌മെന്റ് നടത്താനാവില്ല. സാക്ഷ്യപ്പെടുത്തിയ സേവന വേതന കരാര്‍ ഉണ്ടാവണം. വിസയുടേയും തൊഴിലുടമയുടേയും തൊഴിലാളിയുടേയും വിവരങ്ങള്‍ വിശദമായി പരിശോധിച്ച് നിജസ്ഥിതി ഉറപ്പാക്കിയ ശേഷമേ കരാറിന് എംബസി അന്തിമമായി അംഗീകാരം നല്‍കൂ.
2500 ഡോളറിന്റെ ബാങ്ക് ഗ്യാരന്റിയും സ്‌പോണ്‍സറില്‍ നിന്ന് വാങ്ങും. ഇതു വീട്ടുജോലിക്കാരികളുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."