HOME
DETAILS
MAL
പ്രതിഷേധക്കാര്‍ എന്തുകൊണ്ട് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നില്ലെന്ന് ട്രംപ്
backup
January 24 2017 | 00:01 AM
വാഷിങ്ടണ്‍: പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരോട് എന്തുകൊണ്ട് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാരെ വിമര്‍ശിച്ച ട്വീറ്റിലാണ് ഞായറാഴ്ച ട്രംപ് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 20 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് നടന്നതിന് പിറ്റേ ദിവസമാണ് ട്രംപ് ചോദ്യവുമായി എത്തിയത്. .താന്‍ പ്രതിഷേധങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങള്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഡൊണാള്‍ഡ് ട്രംപ് ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."