ടീം തോല്‍വിയുടെ പടുകുഴിയില്‍; മോഹന്‍ ബഗാന് പരിശീലകനും രാജിവച്ചു
കൊല്‍ക്കത്ത: ടീമിന്റെ തോല്‍വി കാരണം മോഹന്‍ ബഗാന് പരിശീലകനും രാജിവെച്ചു. സ്വന്തം ഗ്രൗണ്ടില്‍ ചെന്നൈ സിറ്റി എഫ്. സിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബഗാന് പരിശീലകന് സഞ്ജയ് സെന്‍ സെന്‍ രാജിവച്ചത്. മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി അറിയിച്ചത്. ഏഴു കളികളില്‍ നിന്ന് രണ്ട് ജയവും നാലു സമനിലയിലയും ഒരു തോല്‍വിയുമടക്കം പത്ത് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബഗാന്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്നലത്തെ മത്സരത്തിലെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈ ടീം പത്തു പേരുമായി ചുരുങ്ങിയിട്ടും ടീമിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതില്‍ സെന്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. പുതിയ പരിശീലകനെ ഇന്ന് തീരുമാനിക്കുമെന്ന് മോഹന്‍ ബഗാന് ഒഫീഷ്യല്‍ ദബാശിഷ് ദത്ത പറഞ്ഞു. ടീമുമൊത്തുള്ള എന്റെ സഞ്ചാരത്തിന് ഇവിടെ വിരാമമാണെന്നും ഞാന്‍ ടീം വിടുകയാണെന്നും സെന്‍ പറഞ്ഞു. ചെല്‍സി കീരിടം നേടിയതിന് ശേഷം മൗറീഞ്ഞ്യോയെ പോലുള്ള പരിശീലകര്‍ രാജിവച്ചിട്ടുണ്ടെന്നും അതുകൊണ്ട് എന്റെ രാജിയിലൊന്നും വലിയ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം കാണികള്‍ക്ക് മുന്പില് ടീം പരാജയപ്പെട്ടതിനാല്‍ മോഹന്‍ ബഗാന് ഫാന്‍സ് സെന്നിനെ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."