HOME
DETAILS
MAL
അനായാസം പെയ്‌സ്- ഹിംഗിസ് സഖ്യം
backup
January 24 2017 | 00:01 AM
മെല്‍ബണ്‍: മുന്‍ ചാംപ്യന്‍മാരായ ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സും സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സഖ്യം ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സ്ഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറിലെത്തി. ആസ്‌ത്രേലിയന്‍ സഖ്യമായ കെസി ഡെല്ലക്വ, മാറ്റ് റീഡ് സഖ്യത്തെ കീഴടക്കിയാണ് ഇന്തോ- സ്വിസ് ജോഡികള്‍ അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചത്. രണ്ടു സെറ്റു മാത്രം നീണ്ട പോരാട്ടം അനായാസം സ്വന്തമാക്കാന്‍ പെയ്‌സ് സഖ്യത്തിനു സാധിച്ചു. സ്‌കോര്‍: 6-2, 6-3.
ഇന്ത്യന്‍ പ്രതീക്ഷകളായ രോഹന്‍ ബൊപ്പണ്ണയും കാനഡയുടെ ഡബ്‌രോവ്‌സ്‌കിയും ചേര്‍ന്ന സഖ്യവും സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗും ചേര്‍ന്ന സഖ്യങ്ങളും പ്രീ ക്വാര്‍ട്ടറില്‍ ഇന്നിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."