തലശ്ശേരി-വളവുപാറ റോഡ് രണ്ടണ്ടാം റീച്ച് പ്രവര്‍ത്തി ഉടന്‍ തുടങ്ങും
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡിന്റെ രണ്ടണ്ടാം റീച്ചിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള കരാര്‍ തെരഞ്ഞെടുപ്പിനു മുമ്പ് വച്ചതായും പണി ഉടന്‍ തുടങ്ങുമെന്നും കെ.എസ്.ടി.പി അധികൃതര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള ഒന്നാം റീച്ചിന്റെ കരാര്‍ ഏപ്രില്‍ അവസാനം വച്ചിരുന്നു. 2013 ജൂണിലാണ് 54 കിലോമീറ്റര്‍ വരുന്ന തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് ടെണ്ടര്‍ 234 കോടിക്ക് മുംബൈ ആസ്ഥാനമായ എസ്സാര്‍ ഗ്രൂപ്പ് എടുക്കുന്നത്. 2014 ഡിസംബറില്‍ പൂര്‍ത്തീകരിക്കേണ്ടണ്ട പണി 2015 ഏപ്രില്‍ വരെ നീട്ടി കൊടുത്തെങ്കിലും ഏഴു ശതമാനം പോലും പണി പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്നാണു തലശ്ശേരി മുതല്‍ കളറോഡ് വരെയും കളറോഡ് മുതല്‍ വളവുപാറ വരെയും രണ്ടണ്ടു റീച്ചുകളിലായി റീ ടെണ്ടര്‍ ചെയ്തത്.
ഒന്നാം റീച്ച് ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദിനേശ് ആന്റ് അഗര്‍വാള്‍ ഗ്രൂപ്പ് 156 കോടിക്കും രണ്ടണ്ടാം റീച്ച് ഇ.കെ.കെ ഗ്രൂപ്പ് 207 കോടിക്കുമാണ് ടെണ്ടണ്ടര്‍ ഉറപ്പിച്ചത്. ലോക ബാങ്കിന്റെ സഹായത്തോടെ ചെയ്യുന്ന പ്രവര്‍ത്തി ആയതിനാല്‍ അവരുടെ നിബന്ധനകള്‍ അംഗീകരിക്കാതെ പണി തുടങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതു പ്രകാരം വര്‍ക്ക് സൈറ്റ് കൈമാറിയതായും പണി തുടങ്ങാനുള്ള അഡ്വാന്‍സ് തുക ഉടന്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. ടെണ്ടണ്ടര്‍ തുകയുടെ ഏഴര ശതമാനമാണ് വര്‍ക്ക് അഡ്വാന്‍സായി നല്‍കേണ്ടണ്ടത്.
തലശ്ശേരി-വളവുപാറ റോഡില്‍ എരഞ്ഞോളി , മെരുവമ്പായി, കരേറ്റ, കളറോഡ്, ഉളിയില്‍, ഇരിട്ടി, കൂട്ടുപുഴ തുടങ്ങി ഏഴു പാലങ്ങള്‍ പുനര്‍ നിര്‍മിക്കും. 50 സ്ഥലങ്ങളില്‍ യാത്രക്കാരെ കയറ്റുന്നതിനായി ബസ് നിര്‍ത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പുന്നാട് കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വളവുകള്‍ തീര്‍ത്ത് അന്താരാഷ്ട്ര നിലവാരമുള്ള റോഡാണ് നിര്‍മിക്കുക. കൂടാതെ കാല്‍ നടയാത്രകാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യവും ബസ് ഷെല്‍ട്ടറും ഇതോടൊപ്പം നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."