ഏഷ്യയുമായുള്ള വ്യാപാരക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറി
വാഷിങ്ടണ്‍: ഏഷ്യയുമായുള്ള ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) വ്വാപാര കരാറില്‍ നിന്ന് അമേരിക്ക പിന്മാറി. കരാറില്‍ നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചു. പ്രസിഡന്റായി ചുമതലയേറ്റാല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബറാക് ഒബാമ പ്രസിഡന്റായിരിക്കെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കരാര്‍ ഒപ്പുവെച്ചത്. പസഫിക് സമുദ്രത്തിന് കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ തമ്മില്‍ വ്യാപാര സഖ്യം ഉറപ്പുവരുത്തുന്നതാണ് കരാര്‍.
ഈ പിന്മാറ്റം അമേരിക്കയെ ദോഷകരമായി ബാധിക്കുമെന്നും ചൈനക്ക് ഗുണകരമാകുമെന്നും അമേരിക്കന്‍ വിദേശകാര്യ കൗണ്‍സില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഹാസ് ട്വീറ്റ് ചെയ്തു. എന്നാല്‍ തീരുമാനം ലോക സമ്പദ് വ്യവസ്ഥയില്‍ അമേരിക്കയുടെ നില കൂടുതല്‍ ഭദ്രമാക്കുമെന്നാണ് മറ്റ് വ്യവസായ ഗ്രൂപ്പുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."