വിജയ്മല്യക്കു വായ്പ: ഐ.ഡി.ബി.ഐ മുന്‍ ചെയര്‍മാനുള്‍പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വിജയ് മല്യയ്ക്കു 900 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍
അടക്കം ഒമ്പതുപേരെ പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷം മുമ്പു നടന്ന സംഭവത്തിലാണ് അറസ്റ്റ്.
ഐ.ഡി.ബി.ഐ ബാങ്ക് മുന്‍ സി എഫ് ഒ എ രഘുനാഥന്‍, ഡെപ്യൂട്ടി മാനേജിങ് ഡയരക്ടര്‍ ഒ.വി ബുന്ദെല്ലു, ഉദ്യോഗസ്ഥരായ എസ് കെ വി ശ്രീനിവാസന്‍, ആര്‍ എസ് ശ്രീധര്‍, കിങ് ഫിഷര്‍ എയര്‍ലൈന്‍സ് എക്‌സിക്യുട്ടിവുകളായ ഷൈലേഷ് ബോര്‍കര്‍, എ സി ഷാ, അമിത് നട്കര്‍ണി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
അറസ്റ്റിന് പിന്നാലെ ബംഗളൂരിലെ യു ബി ടവറിലെ മൂന്ന് നിലകളായുള്ള മല്യയുടെ വസതിയും അഗര്‍വാള്‍, രഘുനാഥന്‍ എന്നിവരുടെ വീടുകളും ഉള്‍പെടെ 11 സ്ഥലത്തു സി.ബി.ഐ പരിശോധന നടത്തി.
2009ലാണ് ഐ ഡി ബി ഐ ബാങ്ക് വിജയ് മല്യക്ക് വായ്പ നല്‍കിയത്. ഈ പണം മല്യയും കൂട്ടരും വിദേശത്ത് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."