ജീവകാരുണ്യത്തിനായി സൗഹൃദ ഫുട്ബാള്‍ സംഘടിപ്പിച്ചു
മുക്കം: ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മുക്കത്തെ മാധ്യമ പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സൗഹൃദ ഫുട്ബാള്‍ മത്സരം നടന്നു. വൃക്കരോഗികളെ സഹായിക്കുന്നതിനായി നടത്തിയ മത്സരത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ടീം ജേതാക്കളായി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യൂത്ത് വിങ്ങിന്റെ വിജയം.
ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന മുക്കത്തെ ഓട്ടോ ഡ്രൈവര്‍ നാസര്‍ ഒളകര, കടയിലെ ജീവനക്കാരനായിരുന്ന ബിജീഷ് എന്നിവരുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായാണ് മത്സരം സംഘടിപ്പിച്ചത്.
വിജയികള്‍ക്കുള്ള ട്രോഫി യൂത്ത് വിങ് പ്രസിഡന്റ് റിയാസ് സ്പാര്‍ക്കിളും റണ്ണേഴ്സിനുള്ള ട്രോഫി പ്രസ് ഫോറം പ്രസിഡന്റ് എ.പി മുരളീധരനും നല്കി. മത്സരത്തില്‍നിന്നു ലഭിച്ച തുക കെ.വി.വി.ഇ.എസ് മുക്കം യൂനിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ് ചികിത്സാ സഹായത്തിനായി കൈമാറി. റഫീഖ് മാളിക, ഫിറോസ് പത്രാസ്, ഫസല്‍ ബാബു, അസൈന്‍ വല്ലത്തായ് പാറ, വിനോദ് നിസരി, സിദ്ദീഖ് ഫര്ണീച്ചര്ലാന്ഡ്, അനീസുദ്ദീന്‍, വഹാബ് കളരിക്കല്‍ സംസാരിച്ചു. മികച്ച കളിക്കാരനായി പ്രസ് ഫോറം ടീമിലെ ദീപക് മണാശ്ശേരി, മികച്ച ഗോളിയായി പ്രസ് ഫോറം റഫീഖ് തോട്ടുമുക്കം എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് വിങ്ങിന്റെ സാലിഹാണ് മികച്ച ഡിഫന്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."