HOME
DETAILS

അളവില്‍ കൃത്രിമം: പെട്രോള്‍ പമ്പിലെ പമ്പിങ് മെഷീന്‍ സീല്‍ ചെയ്തു

  
backup
January 24 2017 | 06:01 AM

%e0%b4%85%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87

നാദാപുരം: അളവില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ പ്രതിഷേധം. ഒടുവില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനയ്ക്ക് ശേഷം പമ്പിങ് മെഷീന്‍ സീല്‍ ചെയ്തു. കക്കംവെള്ളി കനാലിനു സമീപം പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ നാദാപുരം പമ്പിലാണ് കൃത്രിമം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പമ്പില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയ ഓര്‍ക്കാട്ടേരി സ്വദേശി മീറ്ററിലെ സൂചികയില്‍ കണ്ട വ്യത്യാസം പമ്പുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പമ്പിലെ ജീവനക്കാര്‍ തയാറായില്ല. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പമ്പ് ഉപരോധിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ നാദാപുരം എസ്.ഐ അഭിലാഷ് പണമടച്ച് പെട്രോള്‍ അളന്നു വാങ്ങി. ഇതില്‍ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടതോടെ ലീഗല്‍ മെട്രോളജിക്ക് വിവരം കൈമാറുകയായിരുന്നു. ഉച്ചയോടെ പമ്പിങ് മെഷീന്‍ പരിശോധിച്ച് പരാതി ഉറപ്പുവരുത്തിയ ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. വിദഗ്ധ പരിശേധനയ്ക്കു ശേഷം പമ്പിനെതിരേ നിയമ നടപടി സ്വീകരിക്കും.
തുടര്‍ന്ന് പൊലിസും യൂത്ത് ലീഗ് നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ പമ്പിലെ മറ്റു മെഷീന്‍ ഉപയോഗിച്ച് എണ്ണ വിതരണം നടത്താന്‍ അനുമതി നല്‍കി. സി.കെ നാസര്‍, കെ.കെ സി ജഅ്ഫര്‍, റഫീഖ് ഉപരോധത്തിന് നേതൃത്വം നല്‍കി. പമ്പില്‍ വളരെ നാളുകളായി അളവില്‍ കൃത്രിമം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. മാഹി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  4 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  33 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago