ഗെയില്‍ സമരം; 24ന് നിയമസഭാ മാര്‍ച്ച് നടത്തും
മുക്കം: ഗെയില്‍ വാതക പൈപ്പ്ലൈന് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജനുവരി 24 ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഇരകളും ഗെയില്‍ ബാധിത മേഖലകളിലെ ജനപ്രതിനിധികളും നിയമസഭ മാര്‍ച്ചില്‍ അണിനിരക്കും. മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം പ്രാദേശിക സമരസമിതികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ജാഥകള്‍ സംഘടിപ്പിക്കും. ഗെയില്‍ അധിനിവേശത്തിനെതിരേ ഫെബ്രുവരി 2 ന് കോഴിക്കോട്ട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ജനുവരി 6 ന് മലപ്പുറം കോഡൂരില്‍ നടക്കുന്ന പ്രതിരോധ സംഗമം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. എരഞ്ഞിമാവ് സമരസമിതി ചെയര്മാന് ഗഫൂര്‍ കുറുമാടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. അസ് ലം ചെറുവാടി സ്വാഗതം പറഞ്ഞു. സബാഹ് പുല്പറ്റ, ബഷീര്‍ പുതിയോട്ടില്‍, ടി.പി മുഹമ്മദ്, അലവിക്കുട്ടി കാവന്നൂര്‍, വിനോദ് മേക്കോത്ത്, കെ.സി അന്‍വര്‍, പി. രാമന് കുട്ടി, ജബ്ബാര്‍ സഖാഫി, റൈഹാന ബേബി, കെ.പി അബ്ദുറഹ്മാന്, പി.കെ ബാവ, നജീബ് കാരങ്ങാടന്‍, മുഹമ്മദ് ഇഖ്ബാല്‍, ജി. അക്ബര്‍, കെ. മന്‍സൂര്‍, അബൂബക്കര്‍ പുല്പറ്റ, കുഞ്ഞാന് മലപ്പുറം, വാസു താമരശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."