HOME
DETAILS
MAL
മോദി സര്‍ക്കാര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെപ്പോലെ: എന്‍.വൈ.സി
backup
January 24 2017 | 06:01 AM
കോഴിക്കോട്: ഇന്ത്യക്കാര്‍ക്ക് ബാധ്യതയായി മാറിയ മോദി സര്‍ക്കാര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്. എന്‍.വൈ.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഗാന്ധിനിന്ദയില്‍ പ്രതിഷേധിച്ച് 30ന് തിരുവനന്തപുരത്ത് 'മഹാത്മാവേ മാപ്പ് ' പ്രതിഷേധസംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.പി ഷിജിത്ത് അധ്യക്ഷനായി. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം. ആലിക്കോയ, പ്രൊഫ. ജോബ് കാട്ടൂര്‍, ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, പി.ആര് സുനില്‍സിങ്, കെ.ടി.എം കോയ, അബ്ദുല്ല കുമാരനല്ലൂര്‍, അഡ്വ. സാജ് മോഹന്‍, സി. ജലേഷ്, സി. അഷ്റഫ്, ഷോബിദാസ് ബേപ്പൂര്‍, എസ്. അജ്മല്‍, അരുണ്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."