വടകര ജില്ലാ ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് നീണ്ട ക്യൂ: രോഗികള്‍ ദുരിതത്തില്‍
എടച്ചേരി: വടകര ജില്ലാ ആശുപത്രിയില്‍ ഒ.പി ടിക്കറ്റെടുക്കാന്‍ ഏറെ നേരം വരി നില്‍ക്കേണ്ടി വരുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു.
ദിനം പ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ഇവിടെ ടോക്കണ്‍ കൊടുക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഓരോ കൗണ്ടര്‍ മാത്രമാണുള്ളത്. ഏറെ നേരം കാത്തു നിന്നാലും ചിലപ്പോള്‍ ടിക്കറ്റ് കിട്ടാതെ മടങ്ങിപോകേണ്ടി വരാറുമുണ്ട്. വരിയില്‍ നിന്ന് കൗണ്ടറിലെത്തുന്നതിന് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്.
ഉച്ചയ്ക്ക് ഒരു മണി വരെ പരിശോധന സമയമെങ്കിലും ഈ സമയം വരെ പല ഡോക്ടര്‍മാരേയും മുറിയില്‍ കാണാറില്ലെന്നും പരാതിയുണ്ട്. ഒ.പി ടിക്കറ്റിനായി വരിയില്‍ നില്‍ക്കുന്നവര്‍ക്ക് കൗണ്ടറില്‍ എത്തിയാല്‍ മാത്രമാണ് ബന്ധപ്പെട്ട ഡോക്ടറുടെ ടിക്കറ്റ് തീര്‍ന്ന വിവരം മനസിലാവുന്നത്. പാട്ടു കേള്‍ക്കുന്നതിനായി ആശുപത്രി ചുമരില്‍ സ്പീക്കറിലൂടെ പാട്ടുകേള്‍ക്കുന്നുണ്ടെങ്കിലും രോഗികള്‍ക്കുള്ള നിര്‍ദ്ദശങ്ങള്‍ നല്‍കാന്‍ ഇത് ഉപയോഗിക്കാറില്ല. പരിശോധന മുറിയിലെത്തിയാലും രോഗികളെ പരിശോധിക്കാതെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന ഡോക്ടര്‍മാരും ഇവിടെയുണ്ട്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പരിശോധനക്കെത്തിയ രോഗിയെ കണ്ണുരോഗ വിദഗ്ധയായ ഒരു വനിതാ ഡോക്ടര്‍ തിരിച്ചയച്ചതായി പരാതി ഉയര്‍ന്നിരുന്നു.
മെഡിക്കല്‍ ഓഫിസറോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സോക്ടറെ കാണാന്‍ വീണ്ടും പരിശോധന മുറിയിലെത്തിയെങ്കിലും അപ്പോഴേക്കും രണ്ടു ഡോക്ടര്‍മാരും സ്ഥലം വിട്ടിരുന്നു.
രോഗികളോടുള്ള ഡോക്ടര്‍മാരുടെ സമീപനം മാറ്റണമെന്നും ആശുപത്രിയിലെ മറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."