പൊലിസിന് ശമ്പളം നല്‍കുന്നത് സി.പി.എമ്മല്ലെന്ന് മനസിലാക്കണം: എം.കെ മുനീര്‍
വടകര: സി.പി.എം നേതാക്കളുടെ തിട്ടൂരത്തിന് ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം സി.പി.എം ഓഫിസായ എ.കെ.ജി സെന്ററില്‍ നിന്നല്ല ലഭിക്കുന്നതെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ ഉപ നേതാവ് ഡോ എം.കെ മുനീര്‍. മുസ്്‌ലിംലീഗുകാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് തുടര്‍ന്നാല്‍ സമരങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ പൊലിസ് സി.പി.എമ്മിന് ദാസ്യവേല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര റൂറല്‍ എസ്.പി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. മൃഗീയമായി അക്രമിക്കപ്പെട്ട മുസ്്‌ലിംലീഗുകാര്‍ക്ക് നീതി ലഭിക്കുന്നില്ല.
ഉത്തരേന്ത്യയില്‍ പോലും കാണാന്‍ കഴിയാത്ത രീതിയില്‍ ആശുപത്രിയില്‍ ഇരച്ചു കയറി നിരപരാധികളായവരെ അക്രമിക്കുകയാണ്. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് സി.പി.എമ്മുകാര്‍ അക്രമം അഴിച്ചു വിടുന്നത്. ഈ കേസുകളിലൊന്നും തന്നെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറാകുന്നില്ല. സി.പി.എമ്മിനു മുന്നില്‍ മുട്ടുമടക്കി നിര്‍ദേശങ്ങള്‍ അനുസരിക്കുന്ന രീതി പൊലിസ് അവസാനിപ്പിക്കണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു. വടകരയിലെ പൊലീസിന്റെ പക്ഷപാതിത്വം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റ്യാടി മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എം അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ്് ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ പ്രമോദ് കക്കട്ടില്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഹമ്മദ് പുന്നക്കല്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, സൂപ്പി നരിക്കാട്ടേരി, ഒ.കെ കുഞ്ഞബ്ദുല്ല, പി. അമ്മത്, ഇബ്രാഹിം മുറിച്ചാണ്ടി, കെ.കെ നവാസ്, പി.പി റഷീദ് സംസാരിച്ചു. കുറ്റ്യാടി മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് കെ.ടി അബ്ദുറഹിമാന്‍ സ്വാഗതവും കെ.സി മുജീബുറഹ്്മാന്‍ നന്ദിയും പറഞ്ഞു. കോട്ടക്കടവ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. എസ്.പി ഓഫീസിന് മുന്നില്‍ പൊലിസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."