പയ്യോളിയില്‍ സ്ഥിതി ശാന്തം: ഹര്‍ത്താല്‍ സമാധാനപരം
പയ്യോളി: കഴിഞ്ഞദിവസം പയ്യോളിയിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. വാഹനങ്ങള്‍ ഓടിയില്ല. കടകളും ഓഫിസുകളും അടഞ്ഞുകിടന്നു. അതേസമയം അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സി.പി.എം പയ്യോളി ഏരിയാ കമ്മിറ്റി ഓഫിസ് തീവച്ചതില്‍ ബി.ജെ.പിക്കും മൂരാട് ബി.ജെ.പി ഓഫിസ് തകര്‍ത്തതില്‍ സി.പി.എമ്മിനും മൂരാട് ഓയില്‍ മില്ലിന് സമീപം പ്രകോപനപരമായ പ്രകടനം നടത്തിയതിന് ഇരുകൂട്ടര്ക്കുമെതിരേയുമാണ് കേസ്.
ഇന്നലെ വൈകിട്ട് പയ്യോളി ടൗണില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. ടി. ചന്തു മാസ്റ്റര്‍, സി. സുരേഷ് ബാബു, പി.വി രാമചന്ദ്രന്, എം.പി ഷിബു നേതൃത്വം നല്കി. ബീച്ച് റോഡില്‍ നടന്ന പൊതുയോഗത്തില്‍ പി. ബാലഗോപാല്‍ അധ്യക്ഷനായി. ടി. ചന്തു മാസ്റ്റര്‍, പി.എം വേണുഗോപാലന്‍, ശശി മാസ്റ്റര്‍, വി.എം ഷാഹുല്‍ ഹമീദ്, പി.വി രാമചന്ദ്രന് സംസാരിച്ചു. ബി.ജെ.പി നടത്തിയ പ്രകടനത്തിന് കെ. ഫണ്ഗുണന്, സി.പി രവീന്ദ്രന്, വി. കേളപ്പന്, ടി. പ്രദീപന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."