ബാലുശ്ശേരി പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ ജലവിതരണ പദ്ധതിയില്‍ നിന്ന് പുറത്ത്
ബാലുശ്ശേരി: ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം ബാലുശ്ശേരി പഞ്ചായത്ത് മുഴുവന്‍ ഒന്നാംഘട്ട ജല വിതരണത്തിന് തയാറായി നില്‍ക്കുമ്പോള്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് പൂര്‍ണമായും 16-ാം വാര്‍ഡ് ഭാഗികമായും പദ്ധതിയില്‍ നിന്ന് പുറത്തായതായി പറമ്പിന്‍മുകള്‍ സമന്വയ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പറമ്പിന്‍മുകള്‍ മുതല്‍ ഞാറമ്മല്‍താഴം വരേയുള്ള പ്രദേശമാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. നാട്ടുകാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയില്‍ നിന്നും വല്ലപ്പോഴും ലഭിക്കുന്ന ജലവിതരണത്തെ ആശ്രയിച്ചാണ് കുടുംബങ്ങള്‍ കഴിയുന്നത്. 1982 ലെ വരള്‍ച്ചാ കാലത്ത് ഭൂഗര്‍ഭ ജല വകുപ്പ് നടത്തിയ സര്‍വേ പ്രകാരം ജല ലഭ്യതയില്ലാത്ത പ്രദേശമാണ്.
ജപ്പാന്‍ കുടിവെള്ള പദ്ധതിയും തഴഞ്ഞതോടെ കുടിവെള്ള പോരാട്ടത്തിനായി നിയമ നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് പ്രദേശ വാസികള്‍. പത്ത് വര്‍ഷത്തോളമായി പണമടച്ച 150 ലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിന്റെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല.
പണമടച്ചിട്ടും വാര്‍ഡില്‍ പൈപ്പുകള്‍ സ്ഥാപിക്കാത്തതിന്റെ കാരണം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഭൂഗര്‍ഭ ജല വകുപ്പും സ്വകാര്യ വ്യക്തികളും സ്ഥാപിച്ച അന്‍പതിലധികം കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത സാധാരണ കിണറുകളും വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്മാരകങ്ങളായി നിലനില്‍ക്കുന്നു.
അതേസമയം പഞ്ചായത്തിലെ തന്നെ കനാല്‍ സൗകര്യങ്ങളുള്ളതും പുഴയോരങ്ങളിലും ജല വിതരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
രണ്ടുവര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും പരാതി നല്‍കിയെങ്കിലും അടിയന്തിര നടപടി സ്വീകരിക്കുമെന്ന മറുപടിയല്ലാതെ പരിഹാരമുണ്ടായില്ലെന്നും ഭാരവാഹികളായ ഷെരീഫ് ആഷിയാന, കെ.കെ.ശ്രീനിവാസന്‍, സക്കീര്‍ പാലയുള്ളതില്‍, കെ.രാഘവന്‍മാസ്റ്റര്‍, കെ.കെ ഭാസ്‌കരന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."