മാലിന്യം തള്ളിയ ആളെകൊണ്ട്തന്നെ തിരിച്ചെടുപ്പിച്ചു
വടകര: ദേശീയപാതയില്‍ മാലിന്യ സഞ്ചി ഉപേക്ഷിച്ചവരെ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് തിരിച്ചെടുപ്പിച്ചു. അറക്കിലാട് സ്വദേശിയെ കൊണ്ടാണ് മാലിന്യം തിരിച്ചെടുപ്പിച്ചത്.
വീരഞ്ചേരി റസിഡന്റ്സ് അസാസിയേഷന് ഭാരവാഹികളാണ് വിവരം നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചത്.
രണ്ട് സ്ഥലത്തായിട്ടാണ് പ്ലാസ്റ്റിക് കവറുകളില്‍ ഏഴോളം കെട്ടുകള്‍ ഉപേക്ഷിച്ചത്. ഭക്ഷണ അവശിഷ്ടങ്ങള്‍, വിസര്‍ജ്യങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, കടലാസുകള്‍ എന്നിവയടങ്ങിയ വസ്തുക്കളായിരുന്നു സഞ്ചിയിലുണ്ടായിരുന്നത്. ഇയാള്‍ക്കെതിരേ മുനിസിപ്പല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവകാരന് അറിയിച്ചു.
ചോളംവയല്‍ ജഡ്ജ് ക്വാര്‍ട്ടേഴ്സിനു സമീപം മാലിന്യം ഉപേക്ഷിച്ചതിന് കീര്‍ത്തി മുദ്ര തിയറ്ററിനു സമീപം പ്രവര്‍ത്തിക്കുന്ന കുളിര്‍മ കൂള്‍ ബാര്‍ നടത്തിപ്പുകാരനെതിരേയും നടപടി സ്വീകരിച്ചു.
ഹെല്‍ത് ഇന്‍സ്പെക്ടര്‍ പി. ഷജില്‍കുമാര്‍, ജെ.എച്ച്.ഐ. ടി.പി. ബിജു എന്നിവര്‍ സ്ക്വാഡില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."