HOME
DETAILS

ബേപ്പൂര്‍ തുറമുഖ വികസനം വേഗത്തിലാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

  
backup
January 24 2017 | 06:01 AM

%e0%b4%ac%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82

ഫറോക്ക്: ചരക്കുനീക്കത്തിനു പ്രാമുഖ്യം നല്‍കി ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനം വേഗത്തിലാക്കുമെന്നു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. തുറമുഖ വികസനത്തിനായി എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരഞ്ഞതിനു ശേഷം ഉന്നതതല ചര്‍ച്ച നടത്തി പദ്ധതി തയാറാക്കും. ബേപ്പൂര്‍ തുറമുഖം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തു നിലവില്‍ പ്രധാനമായും റോഡ് മാര്‍ഗമാണ് ചരക്കുകളെത്തിക്കുന്നത്. ഇതു മാറ്റി കടല്‍മാര്‍ഗം ചരക്കുനീക്കമാക്കിയാല്‍ വരുമാനത്തിനൊപ്പം ഗതാഗതരംഗത്തെ പ്രയാസങ്ങളുമകറ്റാനാകും. ഇതിനായി സംസ്ഥാനത്തെ പോര്‍ട്ടുകളുടെ ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്.
ബേപ്പൂരിന്റെ പൂര്‍വപ്രതാപവും പാരമ്പര്യവും നിലനിര്‍ത്തുന്ന വികസനം അനിവാര്യമാണ്. ഇതിനായി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുമായും വിശദമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
19 കോടി ചെലവഴിച്ചു വാങ്ങിയ വലിയ ക്രെയിന്‍ പ്രവര്‍ത്തനക്ഷമമാക്കി പഴയ ക്രെയിനുകള്‍ ഒഴിവാക്കാന്‍ ഉടന്‍ നടപടിയെടുക്കും. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കവും യാത്രയും സുഗമമാക്കുകയും തുറമുഖത്തെ തൊഴിലാളികള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും ഉടന്‍ പരിഹാരമുണ്ടാക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ടെയ്‌നര്‍ കപ്പലുകള്‍ക്കും യാത്രാ കപ്പലുകള്‍ക്കും സുഗമമായി എത്തി തിരിച്ചുപോകാനുള്ള ദീര്‍ഘകാല പദ്ധതികള്‍ രൂപപ്പെടുത്തണമെന്നും പിന്നീട് പോര്‍ട്ട് ഓഫിസ് കോംപ്ലക്‌സില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.
അവലോകന യോഗത്തില്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എന്‍. സതീഷ് കുമാര്‍, എസ്.എ ഷമീല്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്രട്ടറി ഡോ. എ.എം ഷരീഫ്, വൈസ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, ട്രേഡ് യൂനിയന്‍ നേതാക്കളായ യു. പോക്കര്‍, കെ. സിദ്ധാര്‍ത്ഥന്‍, അഡ്വ. എ.ഇ മാത്യു, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി, ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ സെക്രട്ടറി ആസാദ്, ടി.കെ അബ്ദുല്‍ ഗഫൂര്‍, എം.പി പത്മനാഭന്‍ സംസാരിച്ചു. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപ് സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago