തിരുനെല്ലി ക്ഷേത്രം; ചുറ്റമ്പല നിര്‍മാണ ധനസഹായ ശേഖരണം അഞ്ചിന്
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മാണ ധനസഹായ ശേഖരണ ഉദ്ഘാടനം അഞ്ചിന് രാവിലെ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും.
ക്ഷേത്രം ട്രസ്റ്റി പി.ബി കേശവദാസ് ആദ്യ സംഭാവന നല്‍കും. തെക്കന്‍കാശിയെന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ വികസനത്തിനായി വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസര്‍ കെ.സി സദാനന്ദന്‍, മാനേജര്‍ പി.കെ പ്രേമചന്ദ്രന്‍,
നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് പി.കെ വാസുദേവനുണ്ണി, സെക്രട്ടറി കെ.എം ഗോപാനാഥ്, ടി സന്തോഷ്‌കുമാര്‍ അറിയിച്ചു.
കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെയും തിരുനെല്ലി ദേവസ്വത്തിന്റെയും ആഭിമുഖ്യത്തില്‍ 11,12 തിയതികളിലായി ബോധവല്‍ക്കരണ ക്ലാസും സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാംപും നടത്തും.
11ന് വൈകിട്ട് മൂന്നിന് ക്ഷേത്രത്തിന് സമീപത്തെ ഡി.ടി.പി.സി വിശ്രമ മന്ദിരത്തിലാണ് ക്ലാസ് നടക്കുക.
12ന് രാവിലെ എട്ട് മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തും. ഫോണ്‍: 04935 210201.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."