റെയില്‍പാത, രാത്രിയാത്രാ നിരോധനം
അവഗണനക്കെതിരേ ബഹുജന പ്രതിഷേധം
സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത, രാത്രിയാത്രാ നിരോധനം എന്നീ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വയനാടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗാന്ധിപ്രതിമക്ക് മുന്നില്‍ മെഴുകുതിരി തെളിയിച്ച് ബഹുജന പ്രതിഷേധം നടത്തി.
ചരിത്രത്തില്‍ ഇതുവരെയുണ്ടാവാത്ത അവഗണനയാണ് വയനാട് നേരിട്ടുകൊണ്ടിരിക്കുന്നത്.
വയനാടിന്റെ ജീവല്‍ പ്രധാനമായ ആവശ്യങ്ങളോടെല്ലാം നിഷേധ നിലപാടോ അട്ടിമറിക്കുന്ന സമീപനമോ ആണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ തന്നെ മറ്റൊരു ജില്ലക്കുവേണ്ടി അട്ടിമറിച്ചു.
രാത്രിയാത്രാ നിരോധന വിഷയത്തില്‍ അതിലും വലിയ അട്ടിമറിയാണ് നടത്തുന്നത്.
കര്‍ണാടകയുമായോ, കേന്ദ്രവുമായോ ചര്‍ച്ച നടത്താനോ, വിദഗ്ദസമിതിയെ നിയോഗിച്ച് പ്രശ്‌നപരിഹാരത്തിന് പഠനം നടത്താനോ, സുപ്രിം കോടതിയില്‍ പ്രഗത്ഭ അഭിഭാഷകനെ നിയോഗിച്ച് കേസ് നടത്താന്‍ പോലുമോ കേരളാ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
ചുരം റോഡ്, വയനാട് മെഡിക്കല്‍ കോളജ്, ശ്രീചിത്തിര സെന്റര്‍, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തുടങ്ങിയ വിഷയങ്ങളിലും അവഗണന തുടരുകയാണ്.
ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വയനാട്ടിലെ ജനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് മന്ത്രിമാരുള്‍പെടെ പ്രതികരിക്കുന്നത്.
വയനാടിനോടുള്ള അനീതിക്കും അവഗണനക്കുമെതിരേ ശക്തമായ ബഹുജനസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുകൂടിയാണ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.
നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ് ഉദ്ഘാടനം ചെയ്തു.
അഡ്വ. പി വേണുഗോപാല്‍, വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ മത്തായി, അബ്ദുല്ല മാടക്കര, പ്രഭാകരന്‍ നായര്‍, ജോയിച്ചന്‍ വര്‍ഗീസ്, നൗഷാദ്, മോഹന്‍ നവരംഗ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."