HOME
DETAILS
MAL
ചെമ്പ്രയില്‍ വീണ്ടും കാട്ടാനക്കൂട്ടം
backup
January 03 2018 | 08:01 AM
മേപ്പാടി: ചെമ്പ്രയില്‍ വീണ്ടും കാട്ടാന കൂട്ടം ഇറങ്ങി.
ചെമ്പ്രയിലെ തേയില തോട്ടത്തിലാണ് അഞ്ച് ആനകള്‍ ഇറങ്ങിയത്.
രാവിലെ തേയില തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് വനത്തിലേക്ക് തുരത്തി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പല തവണയാണ് ഈ ഭാഗത്ത് ആന ഇറങ്ങുന്നത്.ആനകളെ കണ്ട് ഓടുന്നതിനിടെ വീണ് തോട്ടം തൊഴിലാളിക്ക് പരുക്കേല്‍ക്കുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.
ആന പേടി കാരണം പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."