ജില്ലയിലേക്കുള്ള കഞ്ചാവ് കടത്ത്; പ്രധാന കണ്ണി അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: കബനിപുഴ വഴി ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയെ എക്സൈസ് അധികൃതര്‍ പിടികൂടി.
ബൈരക്കുപ്പ സ്വദേശി വിനോദ് (37) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ കബനി തീരത്തെ പമ്പ് ഹൗസിന് സമിപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.
വേഷം മാറിയെത്തിയ എക്സൈസ് അധികൃതരാണ് ഇയാളെ വലയിലാക്കിയത്. വര്‍ഷങ്ങളായി കര്‍ണാടകയില്‍ നിന്ന് കമ്പനി നദി വഴി ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ വിനോദ് എന്ന് എക്സൈസ് ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ ജി മുരളിധരന് നായര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് വിനോദിനെ പിടികൂടിയത്.
കേസ് രജിസ്റ്റര്‍ ചെയ്ത് വടകര നര്‍കോട്ടിക് സെല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദിന്, ഇ.പി.ഒ ബാബുരാജ്, സി.ഇ.ഒമാരായ അനില്‍കുമാര്‍, ജോയി തമ്പാന്, മനോജ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വിനോദിനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."