HOME
DETAILS

നികുതി വെട്ടിക്കാന്‍ വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍: ബസ് കസ്റ്റഡിയിലെടുത്തു

  
backup
January 03 2018 | 08:01 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af


കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ കയറ്റിവന്ന കെ.എ 23 എ 151 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബസാണ് മുത്തങ്ങ ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.
വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സാങ്കേതിക പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വെളിവായത്. വാഹനത്തിന്റെ ചെയ്‌സില്‍ കൊത്തിയ നമ്പറും രജിസ്‌ട്രേഷന്‍ രേഖകളിലെ നമ്പറും വ്യത്യസ്ഥമായിരുന്നു. തുടര്‍ന്നാണ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ വിദഗ്ധ പരിശോധന നടത്തിയത്.
ഇവര്‍ കാണിച്ച ചെയ്‌സ് നമ്പറുകളിലുള്ള വാഹനങ്ങള്‍ യാഥാക്രമം കെ.എ 34 4388, കെ.എ 12 5903 എന്നീ വാഹനങ്ങളുടേതാണെന്നും അധികൃതര്‍ കണ്ടെത്തി. ഈ രണ്ടു വാഹനങ്ങള്‍ക്കും ഈ ചെക്ക്‌പോസ്റ്റില്‍ തന്നെ 176400 രൂപയുടെ നികുതി കുടിശ്ശിക അടക്കാനുണ്ട്.
നികുതി വെട്ടിപ്പ് നടത്താന്‍ വാഹന ഉടമ വ്യാജ രജിസ്‌ട്രേഷന്‍ നമ്പറും രേഖകളുമായി സര്‍വിസ് നടത്തിയത്. കൂടാതെ അധികൃതരുടെ പരിശോധനയില്‍ വാഹനത്തിന് സാങ്കേതിക തകരാറുകളും കണ്ടെത്തിയിരുന്നു. തുടര്‍ നടപടികള്‍ക്കായി വാഹനം കസ്റ്റഡിയിലെടുത്ത് സുല്‍ത്താന്‍ ബത്തേരി പൊലിസിന് കൈമാറി. വാഹനത്തിലെത്തിയ ശബരിമല തീര്‍ഥാടകരെ മറ്റൊരു വഹനമെത്തിച്ചാണ് യാത്രയാക്കിയത്.
അന്യസംസ്ഥാന വാഹനങ്ങളുടെ നികുതി കുടിശിക പിരിവ് കര്‍ശനമാക്കിയതോടെയാണ് വ്യാജ രേഖകളുപയോഗിച്ചുള്ള സര്‍വിസുകള്‍ കൂടിയതെന്നും സാങ്കേതിക പരിശോധനയും നികുതി കുടിശിക പിരിച്ചെടുക്കുന്നതും കര്‍ശനമായി തുടരുമെന്നും വയനാട് ജോയിന്റ് ആര്‍.ടി.ഒ എസ് മനോജ് അറിയിച്ചു. രണ്ടു മാസം മുന്‍പ് കാട്ടിക്കുളം ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിലും സമാന രീതിയില്‍ വാഹനം പിടികൂടിയിരുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ് ഫ്രാന്‍സിസ്, പി.ആര്‍ മനു, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.എസ് സൂരജ്, കെ ദിവിന്‍, ജിന്‍സ് ജോര്‍ജ്, ഷബീര്‍ മുഹമ്മദ്, എം.വി അനില്‍ കുമാര്‍, വി.ടി ബിജു എന്നിവരടങ്ങിയ സംഘം പരിശോധനക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago