പനിബാധ; നെടിയിരുപ്പില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ 24ാം ഡിവിഷന് നെടിയിരുപ്പ് എന്‍.എച്ച് കോളനി, ചെരുപ്പടി പ്രദേശങ്ങളില്‍ പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രദേശം ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
കിണര്‍ ക്ലോറിനേഷന്, നോട്ടിസ് വിതരണം തുടങ്ങിയ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രദേശത്ത് മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും നടത്തി. നെടിയിരുപ്പ് എന്‍.എച്ച് കോളനി ആരോഗ്യ ഉപകേന്ദ്രത്തില്‍ മുനിസിപ്പല്‍ ചെയര്മാന് സി.കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഗീത അധ്യക്ഷയായി. സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ് ബാബു, ഡോ. ഫായിസ് എന്നിവര്‍ രോഗികളെ പരിശോധിച്ചു. ആരോഗ്യ ബോധവല്‍ക്കരണ, രോഗനിയന്ത്രണ പരിപാടികള്‍ക്കു നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സത്യന്, സി.കെ അബ്ദുല്‍ ലത്തീഫ്, സി. രാജന്, വി. ശിവദാസന്‍, സരസ്വതി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."