HOME
DETAILS
MAL
ഭീകരവാദം: സഊദിയില്‍ ഇന്ത്യക്കാരനടക്കം 53 പേര് പിടിയില്‍
backup
January 03 2018 | 08:01 AM
റിയാദ്: സഊദിയില്‍ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു മാസത്തിനിടെ 53 പേര് പിടിയിലായി. ആദ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിയിലായവരില്‍ ഇന്ത്യക്കാരനു പുറമെ സ്വദേശി പൗരന്മാര്, ഈജിപ്ത്, റഷ്യന്‍ പൗരന്മാരാണ്. ഭീകരവാദ പ്രവര്‍ത്തന ത്തിന്റെ പേരിലാണ് പിടിയിലായവരെല്ലാം. എന്നാല്‍ രാജ്യത്തിന്റെ ഏതു ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നോ ഏത് തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് ഇവരുടെ മേല്‍ ചാര്ത്തപ്പെട്ടതെന്നോ വ്യക്തമല്ല.
പിടിയിലായവരില്‍ 15 പേര് സഊദി പൗരന്മാരാണ്. നാലു റഷ്യന്‍ പൗരന്മാരും മൂന്നു ഈജിപ്ഷ്യന്‍ പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണുള്ളത്. ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട ഭീകരവാദ കുറ്റം അന്വേഷണ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."